20 July, 2026 07:03:57 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പ്രാക്ടിക്കല്‍
എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 3 മുതല്‍ 7 വരെ തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
------------
രണ്ടാം സെമസ്റ്റര്‍ എംഎ ചെണ്ട (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 28 ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
മൂന്നാം സെസ്റ്റര്‍ എംഎ ഇംഗ്ലിഷ് (2024 അഡ്മിഷന്‍ പരാജയപെട്ടവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 3 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
------------
മൂന്നാം സെമസ്റ്റര്‍ എംഎ എക്കണോമെട്രിക്സ് (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 4 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.




