15 April, 2026 05:31:04 PM
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.
23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനയുണ്ട്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയം നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. വിജയവാഡ രണ്ടാംസ്ഥാനത്തെത്തി. 99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.
വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും:
results.cbse.nic.in
cbse.gov.in
cbseresults.nic.in
digilocker.gov.in
results.gov.in
മൊബൈൽ ആപ്പുകൾ: DigiLocker, UMANG ആപ്പുകൾ വഴി ഫലം പരിശോധിക്കാം.
റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനന തീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി ലോഗിന്‍ ചെയ്താല്‍ സ്‌കോര്‍ കാണാന്‍ സാധിക്കും.




