19 June, 2025 01:15:05 PM


കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഫാഷൻ ഡിസൈനിങ് കോഴ്‌സുകൾ; ഇപ്പോൾ അപേക്ഷിക്കാം



ഏറ്റുമാനൂർ: കേന്ദ്ര സർക്കാർ എൻസിവിടിയുടെ ഒരു വർഷ ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ ട്രേയ്ഡ് സർട്ടിഫിക്കറ്റ്, സർക്കാർ / അർദ്ധസർക്കാർ സ്ഥാപങ്ങളിൽ സ്റ്റൈഫെന്റോടെ ഒരു വർഷത്തെ അപ്രന്റിസ്ഷിപ് എന്നിവ ലഭിക്കും. കൂടാതെ പി ടെക്കിന്റെ പ്ലെസ്‌മെന്റ് സെൽ മുഖേന ജോലി നേടാം. എസ് സി, എസ്ടി വിദ്യാർത്ഥികൾക്ക്‌ 10% സംവരണം. എസ് സി ഗ്രാൻഡ്, മൈനോറിറ്റി ഗ്രാൻഡ് എന്നിവയും ലഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K