12 June, 2025 08:07:39 PM


ഐ.ടി.ഐ പ്രവേശനം: ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം



കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മാടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗവ: ഐടിഐയിൽ വുഡ് വർക്ക് ടെക്‌നീഷ്യൻ ട്രേഡ് 2025 ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിജയിച്ചതോ പരാജയപ്പെട്ടതോ ആയവർക്ക് https://scdditiadmission.kerala.gov.in വഴി ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. സീറ്റുകളിൽ 80% പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും 10% പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും 10% മറ്റു വിഭാഗങ്ങൾക്കുമായി  സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0481 2473190, 8075222520.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933