09 June, 2025 07:32:38 PM


പിജി, ബിഎഡ് പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ജൂണ്‍ 17 വരെ



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 17  വരെ നീട്ടി.  സാധ്യതാ അലോട്ട്മെന്റ് ജൂണ്‍ 21 നും ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 24നും പ്രസിദ്ധീകരിക്കും.

സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് ജൂണ്‍ 19  നും അന്തിമ ലിസ്റ്റ് ജൂണ്‍ 21 നും പ്രസിദ്ധീകരിക്കുകയും പ്രവേശനം ജൂണ്‍ 21 , 23  തീയതികളില്‍ കോളജുകളില്‍ നടത്തുകയും ചെയ്യും. www.cap.mgu.ac.in   രജിസ്റ്റര്‍ ചെയ്യാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K