05 November, 2026 06:13:22 PM


താത്കാലിക ഡോക്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം:  മീനടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാമ്പാടി പഞ്ചായത്തിന്‍റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി താത്കാലികമായി ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സര്‍വകലാശാലാ ബിരുദവും സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവരെയാണ് പരിഗണിക്കുന്നത്. പാമ്പാടി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. നവംബര്‍ 13ന് വൈകുന്നേരം നാലു വരെ അപേക്ഷ സ്വീകരിക്കും. അയയ്‌ക്കേണ്ട വിലാസം- മെഡിക്കല്‍ ഓഫീസര്‍, പ്രാഥമികാരോഗ്യ കേന്ദ്രം മീനടം. നവംബര്‍ 16ന് അഭിമുഖം നടത്തും. ഫോണ്‍-0481 255664


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295