02 June, 2025 07:32:02 PM
മഹാത്മാഗാന്ധി സർവകലാശാല: മാറ്റിവച്ച പരീക്ഷകള്‍ ജൂണ്‍ നാലു മുതല്‍

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല മാറ്റിവച്ച മെയ് 30ലെ പരീക്ഷകള്‍ ജൂണ്‍ നാലു മുതല്‍ വിവിധ തീയതികളില്‍ നടക്കും. രണ്ടാം സെമസ്റ്റര്‍ ബിഎഡ്(2024 അഡ്മിഷന് റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ ജൂണ്‍ നാലിനാണ്.
ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം(2024 അഡ്മിഷന് റഗുലര്‍, 2018മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് മെഴ്സി ചാന്‍സ്, പ്രൈവറ്റ് രജിസ്ട്രേഷന് പരീക്ഷകള്‍ ജൂണ്‍ അഞ്ചിന് നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. വിശദമായ ടൈം ടേബിള്‍ വെബ് സൈറ്റില്‍.