02 June, 2025 07:23:53 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ ബിവോക്ക് (പുതിയ സ്കീം-2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂണ്‍ 11 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ 13 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎ മള്‍ട്ടീമീഡിയ, എംഎ ആനിമേഷന്‍, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ സിനിമ ആന്റ് ടെലിവിഷന്‍, എംഎ പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേര്‍ണലിസം (സിഎസ്എസ്) (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മള്‍ട്ടീമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രഫി ആന്റ് ഡിജിറ്റല്‍ എഡിറ്റിംഗ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് -പുതിയ സ്കീം മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പ്രൊജക്റ്റ് പരീക്ഷകള്‍ ജൂണ്‍ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
സമയപരിധി നീട്ടി
നാലാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മെഴ്സി ചാന്‍സ്), നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ജൂണ്‍ 11 വരെയും ഫൈനോടുകൂടി ജൂണ്‍ 12 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി ബേസിക് സയന്‍സസ് (ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന് ലേണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡാറ്റാ സയന്‍സ്), ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റും, സപ്ലിമെന്ററിയും, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 10 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎസ്സി സൈക്കോളജി (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 19 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.