28 May, 2025 02:52:45 PM


മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനം



കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. ബിരുദ തലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച, മൽസ്യ തൊഴിലാളി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, എഫ്.ഐ. എം.എസ് ഐ.ഡിയുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 20 നകം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരത്തിനും അപേക്ഷ ഫോമിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കാരാപ്പുഴ, കോട്ടയം- ഫോൺ: 04812566823, മത്സ്യഭവൻ ഓഫീസ് പള്ളം - ഫോൺ: 04812434039, മത്സ്യ ഭവൻ ഓഫീസ് പാലാ - ഫോൺ : 04822299151, മത്സ്യ ഭവൻ ഓഫീസ് വൈക്കം - ഫോൺ: 04829291550, ഇൻസ്പെക്ടർ ഓഫീസ് വൈക്കം - ഫോൺ: 04829291550 എന്നിവടങ്ങളിൽ ബന്ധപ്പെടാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K