19 May, 2025 07:30:20 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിഎ മദ്ദളം(സിബിസിഎസ് പുതിയ സ്കീം 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 22ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍. 

പരീക്ഷാ ഫലം
ആറാം  സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് വൊക്കേഷന്‍ (പുതിയ സ്കീം 2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in    എന്ന ലിങ്കില്‍.   

നാലാം  വര്‍ഷ ബാച്ച്ലര്‍ ഓഫ് ഫാര്‍മസി (2016  അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2014 അ
ഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ മൂന്നാം മെഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ നിശ്ചിത ഫീസ് അടച്ച്  പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K