07 May, 2025 07:39:19 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം
ഒന്നാം  സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ സിറിയക്, എംഎസ്സി ഫിസിക്സ് (മെറ്റീരിയല്‍ സയന്‍സ്) 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in  എന്ന ലിങ്കില്‍.  
....................................
ഒന്നാം  സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ സംസ്കൃതം സ്പെഷ്യല്‍ റിവൈസ്ഡ് /പ്രീ-റിവൈസ്ഡ് -സാഹിത്യ,  ന്യായ, വേദാന്ത, വ്യാകരണ(2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി ബേസിക് സയന്‍സസ്(സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്,  കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡാറ്റാ സയന്‍സ്), ഇന്‍റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും, സപ്ലിമെന്‍ററിയും,  2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷള്‍ മെയ് 14 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
....................................
രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍-ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി(2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ് -ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍) പരീക്ഷ മെയ് 23 മുതല്‍ നടക്കും. മെയ് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മെയ് 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി മെയ് 14 വരെയും അപേക്ഷ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K