24 October, 2024 06:43:55 PM
സൗജന്യ തൊഴില്‍ മേള; 24 പേരെ തെരഞ്ഞെടുത്തു
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്‍റര്‍ നടത്തിയ സൗജന്യ തൊഴില്‍ മേളയില്‍ 24 പേര്‍ ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടു. ചുരുക്കപ്പട്ടികയില്‍ 85 പേരെ ഉള്‍പ്പെടുത്തി. സര്‍വകലാശാശാലാ കാമ്പസില്‍ നടന്ന മേളയില്‍ 201 ഉദ്യോഗാര്‍ഥികളും നാലു സ്ഥാപനങ്ങളും പങ്കെടുത്തു. ബ്യൂറോ മേധാവി ഡോ. രാജേഷ് മണി, ഡെപ്യൂട്ടി ചീഫ് എന്‍. ബിജു, റോണി കൃഷ്ണന്‍, ബിജുകുമാര്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.