05 October, 2024 07:36:52 PM


സഖി വൺ സ്‌റ്റോപ്പ് സെന്‍ററിൽ സൈക്കോ സോഷ്യൽ കൗൺസിലർ



കോട്ടയം: സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ സൈക്കോ സോഷ്യൽ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കോട്ടയം വനിതാ സംരക്ഷണ ഓഫീസ് സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്/ ക്ലീനിക്കൽ സൈക്കോളജി/സൈക്യാട്രി/ന്യൂറോ സയൻസ് ഇവയിലേതിലെങ്കിലുമുള്ള മാസ്റ്റർ ബിരുദം. സംസ്ഥാന/ ജില്ലാതലത്തിലുള്ള മാനസികാരോഗ്യ സ്ഥാപനം/ സർക്കാർ/ സർക്കാരിത സ്ഥാപനങ്ങളിൽ കൗൺസിലർ തസ്തികയിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.  പ്രായപരിധി: 25-45 വയസ്സ് (പ്രായം 2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി ). അപേക്ഷകൾ ഒക്‌ടോബർ 10 വൈകിട്ട് അഞ്ചുമണിവരെ കോട്ടയം സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നൽകാം. ഫോൺ: 04812 - 300955)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946