04 October, 2024 05:57:29 PM


അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിൽ അസിസ്റ്റന്‍റ്; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പളളം ഗവ.മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിച്ചുവരുന്ന അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ തെരെഞ്ഞെടുക്കുന്നു. മൈക്രോബയോളജി / ബയോടെക്‌നോളജി ബി.എഫ്.എസ്.സി എന്നീ വിഷയങ്ങളിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബയോഡേറ്റയും പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ ഒക്‌ടോബർ 11 വൈകിട്ട് അഞ്ചു മണിക്ക് മുൻപ് കിട്ടത്തക്കവിധം തപാൽ മുഖേനയോ നേരിട്ടോ സമർപ്പക്കണം. വിലാസം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രേവതി, കാരാപ്പുഴ, കോട്ടയം വെസ്റ്റ്.പി.ഒ ( 686003), കോട്ടയം /
ഫോൺ:0481-2566823 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K