03 October, 2024 07:23:39 PM
എം.ജി സര്‍വകലാശാലാ രജിസ്ട്രാറായി ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല രജിസ്ട്രാറായി ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ചുതമലയേറ്റു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്‍റെ സാന്നിധ്യത്തിലായിരുന്ന നടപടികള്‍. എം.ജി സര്‍വകലാശാലാ രജിസ്ട്രാര്‍ പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ്  സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡവലപ്മെന്‍റ് സ്റ്റഡീസ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് എന്നിവയുടെ മേധാവിയായ ഡോ. ബിസ്മി.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ്,  രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ഡോ. കെ. ജയചന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു, കോളജ് ഡവലപ്മെന്‍റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്‍. ബിജു, ഡോ. ഹരിലക്ഷ്മീന്ദ്രകുമാര്‍,  ടീച്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. എം.കെ. ബിജു, സര്‍വകലാശാലാ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ടി. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജിവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                    
                                
                                        



