30 August, 2024 08:20:28 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ തീയതി

 ഒന്നാം വര്‍ഷം മുതല്‍ നാലാം  മുതല്‍  നാലാം വര്‍ഷം വരെ ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി  (2015  അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ സപ്ലിമെന്‍ററി ) പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

 രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്(പുതിയ സ്കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്  മെയ് 2024) പരീക്ഷയുടെ ബിഎ കഥകളി വേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 12,13  തീയതികളില്‍  തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
........................
രണ്ടാം സെമസ്റ്റര്‍ എംഎസ്സി സുവോളജി  (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്  ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ വിവിധ കോളേജുകളില്‍   നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
........................
നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ്  എംഎസ്സി ഇന്‍ ബേസിക് സയന്‍സ്  -കെമിസ്ട്രി   (2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി   ഏപ്രില്‍ 2024) പരീക്ഷയുടെ ഫിസിക്സ് കോംപ്ലിമെന്‍ററി  പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 27 മുതല്‍ വിവിധ കോളേജുകളില്‍   നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

 പത്താം സെമെസ്റ്റര്‍ ബി ആര്‍ക് തിസിസ് ഇവാലുവേഷന്‍  ആന്‍റ്  വൈവ വോസി (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി സെപ്റ്റംബര്‍ 10 വരെയും സൂപ്പര്‍ ഫൈനോടുകുടി സെപ്റ്റംബര്‍ 11 വരെയും അപേക്ഷ സ്വീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957