27 August, 2024 06:27:05 PM


ഓണേഴ്സ് ബിരുദം; അന്തിമ അലോട്ട്മെന്‍റിന് രജിസ്റ്റര്‍ ചെയ്യാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്‍റിന്(നാലാം ഘട്ടം) നാളെ(ഓഗസ്റ്റ് 29) വൈകുന്നേരം നാലുവരെ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്മെന്‍റ് 30ന് പ്രസിദ്ധീകരിക്കും.  പ്രവേശനം 30, 31 തീയതികളില്‍ കോളജുകളില്‍ നടക്കും.  നിലവില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനമെടുത്തവര്‍ക്ക് അന്തിമ അലോട്ട്മെന്‍റിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K