09 August, 2024 04:05:41 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ത്രിവല്‍സര യൂണിറ്ററി എല്‍.എല്‍.ബി (യുണിറ്ററി 2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ഫെബ്രുവരി 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 23 വരെ  സമര്‍പ്പിക്കാം
.........................
നാലാം സെമസ്റ്റര്‍ എംഎസ്സി സ്പേസ് സയന്‍സ് പിജിസിഎസ്എസ്  (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021  വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 23 വരെ  സമര്‍പ്പിക്കാം
.........................
നാലാം സെമസ്റ്റര്‍ എംഎസ്സി ഹോം സയന്‍സ് ബ്രാഞ്ച് 10  (എ) ചൈല്‍ഡ് ഡെവലപ്മെന്‍റ്, ബ്രാഞ്ച് 10 (ഡി) ഫാമിലി ആന്‍റ് കമ്മ്യൂണിറ്റി സയന്‍സ് (ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 23 വരെ  സമര്‍പ്പിക്കാം

പ്രാക്ടിക്കല്‍ 

രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇന്‍ ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ് ( 2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 16ന് മാല്യങ്കര എസ്എന്‍എം കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
.........................
രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇന്‍ ബേസിക് സയന്‍സ് കെമിസ്ട്രി ( 2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂണ്‍ 2024) പരീക്ഷയുടെ ഫിസിക്സ് കോംപ്ലിമെന്‍ററി പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 30ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
.........................
രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇന്‍ ബേസിക് സയന്‍സ് ഫിസിക്സ് ( 2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂണ്‍ 2024) പരീക്ഷയുടെ കെമിസ്ട്രി കോംപ്ലിമെന്‍ററി പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 13ന് പെരുമ്പാവൂര്‍ മാര്‍തോമാ കോളജ് ഫോര്‍ വിമനില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ്  (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രൊജക്റ്റ് ആന്‍റ് വൈവാവോസി പരീക്ഷ ഓഗസ്റ്റ് 14ന് പാലാ സെന്‍റ് തോമസ് കോളേജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K