09 July, 2024 04:10:25 PM


മികച്ച തൊഴില്‍ സാധ്യത ഉറപ്പ് വരുത്തിയുള്ള കോഴ്സുകള്‍: മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടാം

NAAC A ഗ്രേഡ് സർട്ടിഫിക്കേഷനും NBA അക്രെഡിഷനും ഒരുമിച്ച് കരസ്ഥമാക്കിയ വിദ്യാഭ്യാസ സ്ഥാപനമാണ് മംഗളം കോളേജ് ഓഫ് എൻജിനീയറിംഗ്



കോട്ടയം : ഇന്ത്യയിലെ ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമായ NAAC A ഗ്രേഡ് കരസ്ഥമാക്കി മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ മംഗളം കോളേജ് ഓഫ് എൻജിനീയറിംഗ്. സിവിൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്  ആന്‍ഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ്  കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയ കോഴ്സുകൾക്ക് NBA അക്രഡിഷനും മംഗളം കോളേജ് കരസ്ഥമാക്കി. ഇതോടെ NAAC A ഗ്രേഡ്  സർട്ടിഫിക്കേഷനും NBA അക്രഡിഷനും ഒരുമിച്ച് കരസ്ഥമാക്കുന്ന ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മംഗളം കോളേജ് ഓഫ് എൻജിനീയറിംഗും ഇടംപിടിച്ചു.


രാജ്യാന്തര നിലവാരത്തിലുള്ള ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന മികവിന്‍റെ കേന്ദ്രമാണ് മംഗളം കോളേജ് ഓഫ് എൻജിനീയറിങ്. ഏറ്റുമാനൂരിലെ ഹരിതാഭമായ 50 ഏക്കറില്‍ പടര്‍ന്നു കിടക്കുന്നു മംഗളം വിദ്യാഭ്യാസ സമുച്ചയം. കേന്ദ്ര സര്‍ക്കാരും എ.ഐ.സി.റ്റി.യും അംഗീകരിച്ച മംഗളം കോളേജില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യത ഉറപ്പു വരുത്തുന്നു. മികച്ച പ്രൊഫഷണലുകളുടെ പിന്‍ബലത്തോടെ പാഠ്യപദ്ധതികളിലെ ഉയര്‍ന്ന നിലവാരത്തിനൊപ്പം വിദേശ സര്‍വകലാശാലകളുടെ ബിരുദം കരസ്ഥമാക്കാനുമുള്ള അവസരമാണ് മംഗളം വാഗ്ദാനം ചെയ്യുന്നത്. കേരള സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ബിസിനസ് ഇന്‍ക്യുബേഷന്‍ കേന്ദ്രം ഇവിടുത്തെ പഠിതാക്കള്‍ക്ക് നല്‍കുന്നത് സ്വയം പര്യാപ്തതയുടെ പുതിയ മേച്ചില്‍പ്പുറമാണ്. പഠനത്തിനൊപ്പം സ്വഭാവ രൂപീകരണത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രത്യേകം ഊന്നല്‍ നല്‍കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി എന്നിവ കൂടാതെ അഭിരുചികള്‍ക്കൊപ്പം വളരാന്‍ സാധിക്കുന്ന മാധ്യമ പഠന കേന്ദ്രം ഈ ക്യാമ്പസിന്‍റെ മാത്രം പ്രത്യേകതയാണ്.



അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ മംഗളത്തില്‍ ബി.ടെക്, എം.ടെക്. ഡിപ്‌ളോമ, എം.ബി.എ, എം.സി.എ.,ബി ബി എ, ബി സി എ, പിഎച്ച്.ഡി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഉയര്‍ന്ന ശമ്പളവും മികച്ച തൊഴില്‍ സാധ്യതയുമുള്ള ഈ കോഴ്‌സുകളില്‍ നൂതന സാങ്കേതികതയിലുള്ള ആഡ് ഓണ്‍ കോഴ്‌സുകളുടെ സഹായത്തോടെ ബി.ടെക് പഠനം മികവുറ്റതാക്കാം. ഇതോടൊപ്പം ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള ഹോണേഴ്‌സ്, ബിരുദ കോഴ്സുകളും, ബിരുദാനന്തര ഗവേഷണ കോഴ്‌സ്‌കളും (Degree with honors, Minor degree) ഈ കേന്ദ്രത്തിന്‍റെ പ്രത്യേകതയാണ്. വിദ്യാഭ്യാസത്തിനൊപ്പം നല്‍കുന്ന സിവില്‍ സര്‍വീസ് പരിശീലന പരിപാടി / ഐഇഎല്‍ടിഎസ്  /  യുപിഎസ് സി  / GATE / GRE / IES എന്നിവ വിദ്യാര്‍ഥികളുടെ ഭാവി ശോഭനമാക്കുന്നു.


ഐടി അധിഷ്ഠിത ലോകത്തിൽ  ഭാവിയില്‍ ഏറെ തൊഴില്‍ സാധ്യതകള്‍ ഉണ്ടാവുമെന്നുറപ്പുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് വിഭാഗത്തിലടക്കം നാലുവര്‍ഷത്തെ ബി.ടെക് ബിരുദത്തിന് താഴെ പറയുന്ന വിഷയങ്ങളില്‍ കോഴ്‌സുകള്‍ ലഭ്യമാണ്. കെമിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്.


ദ്വിവത്സര എം.ടെകിന്  കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇന്‍ഡസ്ട്രീയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്‍റ്, വിഎല്‍ എസ് ഐ ആന്‍ഡ് എംബെഡഡ് സിസ്റ്റം, പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് പവര്‍ സിസ്റ്റംസ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്‍റ് എന്നീ വിഭാഗങ്ങളില്‍ കോഴ്‌സുകളുണ്ട്. ഇവ കൂടാതെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പോളിമര്‍ ടെക്‌നോളജി എന്നിവയില്‍ ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമയും ലഭ്യമാണ്.


ദ്വിവത്സര ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തര കോഴ്‌സും എച്ച് ആര്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്‌സ് കോഴ്‌സുകളും മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് കോഴ്‌സും ഏറ്റവും വിദഗ്ധ അധ്യാപകരുടെയും ആധുനിക സംവിധാനങ്ങളുടെയും പിന്തുണയോടെ ഗുണനിലവാരം ഉറപ്പാക്കിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ക്ംപ്യൂട്ടര്‍ എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, എം.ഇ, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടറേറ്റ് ഗവേഷണത്തിനുള്ള സൗകര്യങ്ങളും ക്യാംപസ് നല്‍കുന്നു.


വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മംഗളം കോളജ് ഓഫ് എന്‍ജിനീയറിങ്, മംഗളം ഹില്‍സ്, ഏറ്റുമാനൂര്‍, കോട്ടയം
ഫോണ്‍ : 9895010120

സന്ദർശിക്കുക www.mangalam.ac.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K