06 July, 2024 06:39:53 PM


എം.ജി ബിഎഡ് പ്രവേശനം; ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍    ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം  അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ്   ലഭിച്ചവര്‍  ജൂലൈ ഒന്‍പതിന് വൈകുന്നേരം നാലിനു മുന്‍പ്  കോളേജുകളില്‍ പ്രവേശനം നേടണം. താത്കാലിക പ്രവേശനം തെരഞ്ഞടുക്കുന്നവര്‍ കോളേജുകളില്‍ ബന്ധപ്പെട്ട്   പ്രവേശനം ഉറപ്പാക്കിയാല്‍ മതിയാകും. ഒന്നാം ഓപ്ഷന്‍ ലഭിച്ചവരും സ്ഥിര പ്രവേശനം തെരഞ്ഞടുത്തവരും ഈ സമയപരിധിക്കുള്ളില്‍ കോളേജുകളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം.  പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K