04 July, 2024 07:23:50 PM


പി.ജി മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; ക്ലാസ് എട്ടു മുതല്‍



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ മൂന്നാം  അലോട്ട്മൈന്‍റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്‍റ് ലഭിച്ചവര്‍  നാളെ(ജൂലൈ 6) വൈകുന്നേരം നാലിനു മുന്‍പ്  കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്  പ്രത്യേക അലോട്ട്മെന്‍റ് വരെ  താത്കാലിക പ്രവേശനത്തില്‍ തുടരാം. മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ക്ലാസ്സുകള്‍ ജൂലൈ എട്ടിന് ആരംഭിക്കും. ജൂലൈ  എട്ടു  മുതല്‍ പത്തുവരെ വരെ  പുതിയ രജിസ്ട്രേഷന് സൗകര്യമുണ്ടാകും. ആദ്യ മൂന്ന് അലോട്ട്മെന്‍റ് പട്ടികയില്‍ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം  പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്‍റ് രജിസ്ട്രേഷനൊപ്പം പുതിയതായി രജിസ്റ്റര്‍ ചെയ്യാം. 

  എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പിഡി ക്വാട്ടയിലേക്കും ഇതോടൊപ്പം പുതിയതായി അപേക്ഷിക്കുയോ ഓപ്ഷനുകള്‍ നല്‍കുകയോ ചെയ്യാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K