12 June, 2024 05:06:26 PM


എം.ജി ക്യാറ്റ്; പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ(ക്യാറ്റ്)യുടെ പ്രൊവിഷണല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ടകളുടെയും ഇന്‍റര്‍വ്യൂ, എഴുത്തു പരീക്ഷ, കായികക്ഷമത പരീക്ഷ എന്നിവയ്ക്കുശേഷം പ്രവേശനം നടത്തുന്ന വകുപ്പുകളുടെയും റാങ്ക് ലിസ്റ്റുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അതത് പഠന വകുപ്പുകളില്‍നിന്ന് ലഭിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K