08 April, 2024 06:51:53 PM
കുഫോസിൽ ബിരുദാനന്തരബിരുദം, പിഎച്ച്ഡി; ഏപ്രിൽ 18 വരെഅപേക്ഷിക്കാം
കോട്ടയം: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ 2024 - 22 വർഷത്തിൽ നടത്തുന്ന എം.എഫ്.എസ്.സി (9 വിഷയം). എം.എസ്.സി (12 വിഷയം), എം.ടെക്(5 വിഷയം), പി.എച്ച്.ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ഇതിനായി 'www.admission.kufos.ac.in' ഇതിനായി എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ രണ്ട് എൻ.ആർ.ഐ സീറ്റുകൾ വീതം ഉണ്ട്. ഈ ക്വാട്ടയിലും ഓൺലൈൻ ആയി അപേക്ഷിക്കണം. കോഴ്‌സുകൾ, ഫീസ്, സീറ്റുകളുടെ എണ്ണം എന്നീ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ 2024 ഏപ്രിൽ 18 വരെ സ്വീകരിക്കും.