07 January, 2016 04:43:04 PM
കഞ്ചാവുമായി പിടിയില്‍
ഇടുക്കി : തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്‌ക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍. തമിഴ്‌നാട് തേവാരം സ്വദേശികളായ ചെല്ലം,രതീഷ്, നാഗരാജ് എന്നിവരാണ് പിടിയിലായത്.
ഉടുംമ്പന്‍ചോലയ്‌ക്ക് സമീപം ചതുരംഗപ്പാറയില്‍ വച്ചാണ് മൂന്നംഗസംഘം എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ പിടിയിലായത്. ഇവരില്‍ നിന്നും നാലുകിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും വനത്തിലൂടെ കേരളത്തിലേയ്‌ക്ക് കഞ്ചാവ് എത്തിച്ച് ഏജന്റുമാര്‍ക്ക് കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യം. പിടിയിലായവരെ ചോദ്യം ചെയ്‌തു വരികയാണ്.