07 October, 2023 06:44:09 PM
എം.ജി സര്‍വകലാശാല: വിവിധ പരീക്ഷകളുടെ ഫലങ്ങള്‍
കോട്ടയം: നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ഡേറ്റാ അനലിറ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി - ജൂൺ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
....................
ഈ വർഷം മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.ടി.എസ്, ബി.എഫ്.ടി, ബി.എസ്ഡബ്ല്യു, ബി.പി.ഇ (സി.ബി.സി.എസ്.എസ്, മോഡൽ 3 - 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും - ഒക്ടോബർ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം.
....................
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്.സി(സി.ബി.സി.എസ്.എസ് - 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം.
....................
ഈ വർഷം മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്, മോഡൽ 1,2,3 - 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും - ഒക്ടോബർ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
....................
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി(2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.