05 October, 2023 06:17:21 PM


അതിരപ്പിള്ളിയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി; 2 പേർക്ക് പരിക്ക്



തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി രണ്ടു പേർക്ക് പരിക്കേറ്റു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന വെറ്റിലപ്പാറ സ്വദേശികളായ കരിം (55), പോൾ (60) എന്നിവർക്കാണ് പരിക്കേറ്റത്. 

രാവിലെ ഏഴു മണിയോടെയാണ് അപകടം. അതിരപ്പിള്ളിയിലേക്ക് വന്ന വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K