23 September, 2023 10:54:38 AM
ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞില്ല; വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു
തൃശൂർ: ഓട്ടോമാറ്റിക് വാതില്‍ അടയാത്തതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. രാവിലെ ഒമ്പതരയോടെ തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. തൃശൂരിൽ നിന്നും 9.32 ന് പുറപ്പെടേണ്ട വണ്ടി 9.55 നാണ് പുറപ്പെട്ടത്. എഞ്ചിനിൽ നിന്നും വാതിലിലേക്കുള്ള പവർ സപ്ലെ തകരാറായതാണ് വാതില്‍ അടയാതിരുന്നതിന്‍റെ കാരണം.