30 August, 2023 01:15:46 PM
തൃശൂരില്‍ ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു
തൃശ്ശൂര്‍: മതിലകത്ത് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി കറപ്പംവീട്ടില്‍ സുബൈറിന്‍റെ മകന്‍ 25 വയസ്സുള്ള മുഹമ്മദ് ഇസ്മയില്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെ മതിലകം മതില്‍മൂലയിലായിരുന്നു അപകടം.
കയ്പമംഗലം ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് റോഡില്‍ തെന്നി മറിഞ്ഞ് എതിരെ വന്ന ടൂറിസ്റ്റ് ബസിനടിയിലേക്ക് കയറിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ബസ് നിര്‍ത്തി ബൈക്ക് യാത്രികനെ പുറത്തെടുത്ത് ആക്ട്‌സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.