18 August, 2023 04:26:00 PM


ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു



തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നാലു വയസുകരാനെ തെരുവുനായ ആക്രമിച്ചു. കണ്ണൂർ സ്വദേശിയായ ദ്രുവിത്ത് എന്ന കുട്ടിക്കാണു ഗുരുതരമായി പരിക്കേറ്റത്. കെടിഡിസി നന്ദനം ഹോട്ടലിന്‍റെ പാർക്കിങ്ങിൽ വച്ചായിരുന്നു ആക്രമണം. കുട്ടിയെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K