31 July, 2023 04:04:21 PM


5000 രൂപ കൈക്കൂലി; തൃപ്രയാറിൽ എംവിഐയും ഏജന്‍റും വിജിലൻസ് പിടിയിൽ



തൃശൂർ: തൃപ്രയാറിലെ സബ് ആർ ടി ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്‍റും വിജിലൻസ് പിടിയിൽ. പുക പരിശോധന കേന്ദ്രത്തിന്‍റെ അനുമതിയ്ക്കായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ സി എസ് ജോർജും ഏജന്‍റായ അഷ്‌റഫുമാണ് വിജിലസിന്‍റെ പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K