27 July, 2023 11:35:30 AM


തൃശൂരില്‍ മീൻ പിടിക്കാൻ പോയ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു



തൃശൂർ: പടിയൂർ കെട്ടിച്ചിറയിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി  പ്രണവ് (18) നെയാണ് കാണാതായത്. പുലർച്ചെ സുഹൃത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടം. കെട്ടിചിറ ബണ്ടിന് സമീപം വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K