24 July, 2023 04:49:03 PM


തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന സംഭവം; ചെറുമകൻ പിടിയില്‍



തൃശൂർ: തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ചെറുമകൻ പിടിയിലായി . തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. പനങ്ങാവിൽ അബ്ദുല്ല , ഭാര്യ ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്ന എന്ന അക്മൽ ആണ് പിടിയിലായത്.

അക്മൽ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് വിവരം നിലവിൽ അക്മലിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പണം ചോദിച്ചത് നൽകാത്തതിലുള്ള വഴക്കാണ് അക്മലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു .മാനസിക രോഗത്തിന് ഏറെക്കാലമായി ചികിത്സയിലിരുന്ന വ്യക്തിയാണ് അക്മൽ .

മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം മൂലം , വീട്ടുകാർ പോലീസിന്റെ സഹായത്തോടെയാണ് മുൻപ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചത്. ഇത് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായി.തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കൊണ്ട് വന്നത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K