24 July, 2023 10:36:12 AM


തൃശൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



തൃശൂര്‍: തൃശൂര്‍ പനമുക്കില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ആഷിക്കിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂബാ ടിമിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്.

ഇന്നലെ വൈകിട്ട് ആറു മണിയോടെ ആണ് സംഭവം നടന്നത്. പുത്തന്‍വെട്ടിക്കായല്‍ വഴിയിലുള്ള വലിയ കോള്‍ പാടത്തിന് നടുവിലായാണ് വള്ളം മറിഞ്ഞത്. ആഷിക്കിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നീന്തിരക്ഷപ്പെട്ടിരുന്നു. ആഷിക്കിന് നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ മുങ്ങിത്താഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ അടക്കമുള്ളവര് സംഭവ സ്ഥലത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K