14 July, 2023 04:26:06 PM


തൃശൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനി മരിച്ചു



തൃശൂർ: ആളൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനി മരിച്ചു. ആളൂർ അരിക്കാട്ട് ബാബുവിന്‍റെ മകൾ ഐശ്വര്യ (24) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിൻസി(49) പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലാണ്.

ആളൂർ സെന്‍റ് ജോസഫ് സ്കൂൾ അധ്യാപികയാണ് ജിൻസി. അമ്മയെ സ്കൂളിലേക്ക് കൊണ്ട് പോകുന്നതിനിടെ മാള വഴിയുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

അപകടമുണ്ടായ ഉടനെ രണ്ട് പേരേയും ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഐശ്വര്യയുടെ ജീവൻ‌ രക്ഷിക്കാനായില്ല.ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K