12 July, 2023 07:25:24 PM


കുട്ടി ക്രോസ് ചെയ്തത് അറിയാതെ സ്കൂൾവാൻ മുന്നോട്ടെടുത്തു; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം



തൃശൂർ: വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ (8) ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ്  അപകടം. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ. 

സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോൾ ഇടിയേറ്റ് താഴെ വിഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവർ സഹോദരിമാരാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K