11 July, 2023 12:55:20 PM


നിരോധിത പോൺ സൈറ്റുകളുടെ സ്റ്റിക്കറുമായി സര്‍വീസ് നടത്തിയ ബസ് പോലീസ് പിടിയില്‍



തൃശൂർ: നിരോധിത പോൺ സൈറ്റിന്‍റെ സ്റ്റിക്കർ ഒട്ടിച്ചതിന് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ ട്രാഫിക് പൊലീസാണ് ഇന്ന് രാവിലെ എട്ടിന് ബസ് പിടികൂടിയത്. നിരോധിച്ച പോൺ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം പോൺസൈറ്റിന്‍റെ സ്റ്റിക്കർ ആയിരുന്നുവെന്ന് അറിയില്ലായിരുന്നെന്ന് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് ബസ് ജീവനക്കാരൻ തന്നെ സ്റ്റിക്കർ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വർക്ക്ഷോപ്പിൽ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കർ ഒട്ടിച്ചതെന്നാണ് ജീവനക്കാർ നൽകിയി മൊഴി.

പൊലീസ് മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. പെരുമ്പാവൂരിലെ വർക്ക്ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K