07 July, 2023 10:46:47 AM


തൃശൂർ - പാലക്കാട് ദേശീയപാതയിൽ വിള്ളൽ വീണ ഭാഗം പൊളിച്ചു തുടങ്ങി



തൃശൂർ: തൃശൂർ- പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ  വിള്ളൽ വീണ് റോഡ് ഇടിഞ്ഞ ഭാഗം പൊളിച്ചു തുടങ്ങി.അറ്റകുറ്റ പണിക്കായി ജെ സി ബി ഉപയോഗിച്ചാണ് റോഡ് പൊളിക്കുന്നത്. ഗതാഗതം ഒരു വശത്തുകൂടി മാത്രമാക്കിയിട്ടുണ്ട്.

ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കും പാറയിലുണ്ടായ വിള്ളലിന്‍റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡിന്‍റെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു. 

തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം മാത്രമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ഇതുവഴി ഓരോ വരിയായി കടത്തിവിടുകയാണ്.

റോഡിന്‍റെ വിള്ളലുണ്ടായ ഭാഗത്തുകൂടിയുള്ള ഗതാഗതം ഏകദേശം ഒരു കിലോമീറ്ററോളം പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.  വിള്ളലുണ്ടായ ഭാഗം കരാറുകാര്‍ സ്വന്തം ചെലവില്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയ ശേഷമാണ് പുനര്‍നിര്‍മിക്കുന്നത്.

ദേശീയ പാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് നിർമാണം. അതേസമയം കരാറുകാര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം നോട്ടീസ് നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K