08 June, 2023 10:55:07 AM
ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂരിൽ മുന്നംഗ കുടുംബം ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനിവ പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിലാണ് ഇവരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
തൃപ്പൂണിത്തുറ സ്വദേശിനിയെന്നാണ് മരിച്ച സ്ത്രീയുടെ മേൽവിലാസത്തിലുള്ളത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നു ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായി കബളിക്കപ്പെട്ടതിനാലാണ് ആത്മഹത്യയെന്നാണ് കത്തിൽ പറയുന്നത്. കഴിഞ്ഞ നാലാം തീയതിയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച രാത്രി ഒഴിയുമെന്നും പറഞ്ഞിരുന്നെങ്കിലും റൂം തുറക്കാതെ വന്നതോടെ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.