05 June, 2023 04:59:32 PM


തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ



തൃശൂർ: കോർപ്പറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. കോർപ്പറേഷൻ സോണൽ ഓഫീസിലെ റവന്യു ഇൻസ്പെക്‌ടർ കെ. നാദിർഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

പനമുക്ക് സ്വദേശിയായ സന്ദീപിൽ നിന്നും ഇയാൾ 2,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സന്ദീപ് വിജിലൻസിനെ വിവരമറിയിക്കുകയും വിജിലൻസിന്‍റെ നിർദ്ദേശ പ്രകാരം ഇയാൾ പണവുമായെത്തുകയുമായിരുന്നു. പണം കൈമാറിയതിനു പിന്നാലെ വിജിലൻസ് സംഘം നാദിർഷയെ പിടികൂടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K