30 May, 2023 05:02:25 PM


തൃശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു



തൃശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. അരിമ്പൂർ മനക്കൊടി ഏലോത്ത് റോഡിൽ ശങ്കരയ്ക്കൽ വീട്ടിൽ പ്രതീഷ് – മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. കുന്നത്തങ്ങാടി സെന്‍റ് ജെമ്മാസ് സ്കൂളിൽ നിന്ന് ഏഴാം ക്‌ളാസ്‌ പാസായ അക്ഷയിയെ അരിമ്പൂർ സ്‌കൂളിൽ എട്ടാം ക്‌ളാസിലേക്ക് ചേർത്തിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 5 സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തിലെ വെള്ളത്തിലിറങ്ങിയ അക്ഷയ് മുങ്ങി താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ നാട്ടുകാർ ചേർന്ന് കുട്ടിയെ വെള്ളത്തിന് പുറത്ത് എത്തിച്ച് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K