11 May, 2023 06:53:26 PM


എം.ഡി.എം.എ കേസിൽ അറസ്റ്റിലായ യുവാവിന്‍റെ അക്കൗണ്ടിൽ 6മാസത്തിനിടെ എത്തിയത് 33 ലക്ഷം



തൃശൂര്‍: തൃശൂരിൽ എം.ഡി.എം.എ കേസിൽ അറസ്റ്റിലായ യുവാവിന്‍റെ അക്കൗണ്ടിൽ ആറു മാസത്തിനിടെ എത്തിയത് 33 ലക്ഷം രൂപ. യുവാവിന്‍റെ  പക്കൽനിന്ന് സ്ഥിരമായി ലഹരി മരുന്ന് വാങ്ങിയത് 200 വിദ്യാർഥികളാണെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.

അഞ്ചേരി സ്വദേശി അരുണിനെ എക്സൈസ് പിടികൂടുന്നത് എം.ഡി.എം.എ കേസിലാണ്. കയ്പമംഗലത്ത് എംഡിഎംഎ സംഘത്തെ പിടികൂടിയപ്പോഴാണ് അരുണിന്‍റെ  വിവരങ്ങൾ കിട്ടിയത്. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ അരുണിനെ അറസ്റ്റ് ചെയ്തു.  അക്കൗണ്ടിലേക്ക് എംഡിഎംഎ വിറ്റതിന്‍റെ  പേരിൽ 33 ലക്ഷം രൂപ. നേരിട്ട് ഇതിൽ കൂടുതൽ പണം കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
 
ബെംഗലൂരുവിൽ നേരിട്ട് പോയി എംഡിഎംഎ വാങ്ങി കേരളത്തിൽ എത്തിച്ച് വിൽപന നടത്തുകയാണ് അരുണിന്‍റെ രീതിയെന്ന് എക്സൈസ് പറഞ്ഞു. നേരത്തെ എംഡിഎംഎ കേസിൽ അരുണ്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും പഴയ പണി  തുടരുന്നതാണ് രീതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K