05 May, 2023 04:55:12 PM


അരിക്കൊമ്പനെ കാടുകയറ്റിയപ്പോള്‍ പുതിയ ഭീഷണി; കാടിറങ്ങി പി ടി 14



പാലക്കാട്: ജനവാസ മേഖലയിൽ പുതിയ ഭീഷണിയായി ടസ്ക്കർ പതിനാലാമൻ. മലമ്പുഴ ഡാം പരിസരത്താണ് പാലക്കാട്‌ ടസ്ക്കർ പതിനാലാമൻ എത്തിയത്. ഇന്ന് രാവിലെയാണ് പി ടി 14 മലമ്പുഴ ഡാം പരിസരത്ത് എത്തിയത്. പി ടി 14 ഡാം പരിസരത്തെത്തിയത് മദപ്പാടോടെയാണെന്നാണ് വിവരം. ചിന്നകനാലിലെ ജനവാസ മേഖലയിൽ കാലങ്ങളായി ഭീഷണിയുയർത്തിയ അരിക്കൊമ്പനെ അരിക്കൊമ്പനെ കാടുകയറ്റിയപ്പോഴാണ് മറ്റൊരു ജനവാസ മേഖലയ്ക്ക് പുതിയ ഭീഷണിയായി പി ടി 14 എത്തിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K