28 April, 2023 07:21:05 PM


പാലക്കാട് കൂട്ടിലക്കടവിൽ എഞ്ചിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു



പാലക്കാട്: പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു. നാലാം സെമസ്റ്റർ വിദ്യാർഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്. ശ്രീകൃഷ്ണപുരം ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളെജിലെ വിദ്യാർഥികളാണ് ഇരുവരും. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേർന്ന് ഇവരെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K