27 April, 2023 04:42:22 PM


കുതിരപ്പുറത്ത് നിന്ന് വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു



പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനുള്ള പരിശീലനത്തിനിടെയാണ് ഇന്നലെ രാത്രിയാണ് സംഭവം. ചികിത്സയിലിരിക്കെ ത്യശൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K