17 April, 2023 02:13:23 PM
വേനല്‍ക്കാലത്ത് കുടിവെളളം റോഡിലുടെ പാഴാക്കുന്നു; കണ്ണ് തുറക്കാതെ അധികാരികളും
തൃശൂർ: വേനൽ ചൂട് അസഹ്യമാകുന്നതോടൊപ്പം ജലസ്രോതസ്സുകളെല്ലാം വറ്റിവരളുന്ന കാഴ്ചയാണ് നാട്ടിലെങ്ങും. ഒരിറ്റ് കുടിവെള്ളത്തിനായി മനുഷ്യൻ നെട്ടോട്ടമൊടുന്നതിനിടെയാണ് ഉള്ള ജലം റോഡിലൂടെ ഒഴുക്കികളയുന്നത്. അധികൃതരുടെ കണ്ണുകൾ തുറക്കണമെങ്കിൽ വാർത്തയും വിവാദങ്ങളുമാകണം.
തൃശൂർ കാളത്തോട് മാംഗോ ബേക്കറിക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം നഷ്‍ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഇത്തരം സംഭവങ്ങളിൽ ഒന്നു മാത്രം. പരിസരവാസികൾ കൗൺസിലർക്കും വാട്ടർ അതോറിറ്റിക്കും വിവരം കൈമാറിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. പൊള്ളുന്ന ഈ വേനൽകാലത്ത് ഒരിറ്റ് ദാഹജലത്തിനായി കാത്തിരിക്കുന്ന അനേകം ആളുകൾക്ക് താങ്ങാവേണ്ട ഈ സമയത്തും പാഴായി പോകുന്ന ജലസ്രോതസ്സ് എത്രയും പെട്ടന്നു പരിഹരിക്കണം എന്നതാണ് നാട്ടുകാരുടെ ആവിശ്യം.