17 April, 2023 11:01:13 AM
മലയാള സിനിമയിലെ ആദ്യകാല നായകൻ വി ടി ജോസഫ് അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായകൻ വി ടി ജോസഫ് അന്തരിച്ചു. ആദ്യകാല ചലചിത്രനായകൻ കോട്ടയം അരുവിത്തുറ കൊണ്ടൂർ വെള്ളുക്കുന്നേൽ അനിൽ കുമാർ വി.ടി.ജോസഫ് എന്നറിയപ്പെട്ടിരുന്ന വി.ടി . ജോസഫ് (89) അന്തരിച്ചു. ഇന്നു വൈകിട്ടു 3ന് ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 3.30നു തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ സംസ്കാരം നടക്കും. ശനിയാഴ്ച പുലർച്ചെ നാലരയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സരള ജോസഫ് (ചെങ്ങന്നൂർ ആലുംമുട്ടിൽ കുടുംബാംഗം).
തിരുവനന്തപുരത്തു വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വെള്ളുക്കുന്നേൽ അപ്പച്ചൻ എന്നാണു വി.ടി.ജോസഫ് അറിയപ്പെട്ടത്. പ്രേം നസീർ നായകനായി വെള്ളിത്തിരയിൽ നിറയുന്നതിനു മുൻപേ നായകനായിരുന്നു വി.ടി.ജോസഫ് വീട്ടുകാരുടെ കടുത്ത എതിർപ്പു മൂലം സിനിമ ജീവിതത്തിന് വിരാമമായി.