19 December, 2024 01:48:22 PM


ആകാശവാണി തൃശൂർ നിലയം പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ അന്തരിച്ചു



തൃശൂർ: ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെകെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിന്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്.

90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാട് ആകാശവാണിയിൽ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K