22 December, 2024 03:02:35 PM


അത്ഭുതദ്വീപിലെ നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു



മൂന്നാര്‍: വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ മൂന്നാര്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

അത്ഭുദ്വീപില്‍ പ്രധാന വേഷത്തിലെത്തിയ ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലി അര്‍പ്പിച്ചു. അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ ..വിട പറഞ്ഞു... പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍- എന്നാണ് താരം കുറിച്ചത്.

അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. പൊതുപരിപാടികളുടെ അനൗണ്‍സറായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954