29 October, 2024 04:35:12 PM


തിരുവല്ല നഗരസഭ മുൻ കൗണ്‍സിലർ ബിജു ലങ്കാഗിരി അന്തരിച്ചു



തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗണ്‍സിലറും മാർത്തോമ്മാ യുവജനസഖ്യം മുൻ കേന്ദ്ര ട്രഷററുമായ ബിജു ലങ്കാഗിരി( ജോൺ ജോർജ്ജ്) അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ് സി എസ് ജംഗ്ഷനിലെ അദ്ദേഹത്തിൻ്റെ ഓഫീസില്‍ വെച്ച്‌ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.  മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കേരള അഡ്വടൈസിംഗ് ഏജന്‍സീസ് (കെ3എ) മുൻ ഭാരവാഹിയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K