02 December, 2024 08:38:54 AM


സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു



പാലക്കാട്: ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം, കൂമൻ, വെയ്ൻ തുടങ്ങിയ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പത്തോളം ഷോർട്ട് ഫിലിമുകളുടെ നിർമാതാവുമാണ്. 
പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.

കൊച്ചി ഇൻഫോ പാർക്കിൽ 'വൈ' എൻ്റർപ്രൈസസ് ഒ സോഫ്റ്റ്‌വെയർ കമ്പനി & നടത്തിയിരുന്നു. ഭാര്യ: ചങ്ങനാശേരി പെരുന്ന ഗീതത്തിൽ ഗീത. മകൾ: വൈഗ. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസില്‍ പാലക്കാട് വെച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K